കേരളത്തിന് ഈ മാസം നിര്‍ണായകം ; പരിശോധനയുടെ എണ്ണം കൂട്ടാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ വരുന്നയാഴ്ച പരിശോധന വര്‍ധിപ്പിക്കണ‌മെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തില്‍ നിര്‍ണായകമായ ഈ മാസം തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതീവ ശ്രദ്ധവേണമെന്നാണ് വിലയിരുത്തല്‍.

ആഗസ്റ്റ് മാസത്തെ രോഗവ്യാപനത്തോത് അനുസരിച്ചായിരിക്കും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാവിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ രോഗവ്യാപനം കൂടുതലുളള അഞ്ചു ജില്ലകളില്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കാസര്‍കോട് പത്തു ലക്ഷം പേരില്‍ 596 പേര്‍ക്കാണ് രോഗബാധ.

തിരുവനന്തപുരത്ത് 551 ഉം ആലപ്പുഴയില്‍ 312 ഉം എറണാകുളത്ത് 218 ഉം മലപ്പുറത്ത് 217 ഉം മാണ് നിരക്ക്. പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്ത് 10.3 ഉം കാസര്‍കോട് 10.1 ഉം തിരുവനന്തപുരത്ത് 9.2 ഉം ആണ്. ഇത് അഞ്ചു ശതമാനത്തില്‍ താഴെയെത്തിക്കണമെന്നാണ് നിര്‍ദേശം. കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോഴും പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയെത്തുമ്പോഴാണ് രോഗവ്യാപനം നിയന്ത്രണത്തിലാണ് എന്നു പറയാനാകുക.

സ്വകാര്യ ആശുപത്രികളിലെ പരിശോധനകള്‍ വ്യാപിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളില്‍ എഴുപത് ശതമാനത്തിലേറ കിടക്കകള്‍ നിറഞ്ഞ വയനാട്, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ചികില്‍സാ സംവിധാനമൊരുക്കാനും നീക്കം തുടങ്ങി. കാസര്‍കോട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, വയനാട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ ക്ലസ്റ്ററുകളിലെ രോഗനിയന്ത്രണത്തിന് കര്‍ശന നടപടി സ്വീകരിക്കമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...