ബി.​ജെ.​പി​യെ തൂ​ത്തെ​റി​യാ​തെ രാ​ജ്യം പു​രോ​ഗ​മി​ക്കി​ല്ലെന്ന് സോ​ണി​യ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളെ തൂ​ത്തെ​റി​യാ​തെ ക​ർ​ണാ​ട​ക​യോ രാ​ജ്യ​മോ പു​രോ​ഗ​തി പ്രാ​പി​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്റ് സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്ക​ൽ, ക​ള​വ് പ​റ​യ​ൽ, അ​ഹ​ന്ത, വി​ദ്വേ​ഷ​പ്ര​ചാ​ര​ണം എ​ന്നി​വ​യാ​ണ് ബി.​ജെ.​പി​യു​ടെ മു​ഖ​മു​ദ്ര​യെ​ന്നും ഹു​ബ്ബ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു.രാ​ഹു​ൽ ഗാ​ന്ധി ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തി​യ​ത് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​​രെ​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ഒ​രു ചോ​ദ്യ​ത്തി​നും ബി.​ജെ.​പി നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ല.

ത​ങ്ങ​ളു​ടെ കീ​ശ​യി​ലാ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്.ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​ത്. ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ അ​നു​ഗ്ര​ഹം സം​സ്ഥാ​ന​ത്തി​ന് കി​ട്ടി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി ഭീ​ഷ​ണി​​പ്പെ​ടു​ത്തു​ക​യാ​ണ​വ​ർ. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ഭീ​രു​ക്ക​ളോ അ​ത്യാ​ഗ്ര​ഹി​ക​ളോ അ​ല്ലെ​ന്നും അ​വ​ർ കോ​ൺ​ഗ്ര​സി​നെ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

സോ​ണി​യ ഗാ​ന്ധി ഇ​താ​ദ്യ​മാ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​ത്. ബി.​ജെ.​പി വി​ട്ട മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് സെ​ൻ​​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ​ത​ന്നെ സോ​ണി​യ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത് ശ്ര​​ദ്ധേ​യ​മാ​യി.ഷെ​ട്ടാ​റി​നെ തോ​ൽ​പി​ക്കാ​ൻ ബി.​ജെ.​പി കി​ണ​ഞ്ഞു​പ​രി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണി​ത്. ഈ ​മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ മാ​ത്ര​മേ സോ​ണി​യ പ​​ങ്കെ​ടു​ക്കു​ന്നു​ള്ളൂ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​ന്ത്യ​ത്തോ​ട​ടു​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും സോ​ണി​യ​യെ​യും രം​ഗ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...