കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകത്തെ വിവിധ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്ക് ലോക വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാർഷികോത്പന്നങ്ങളുടെ മൂല്യ വർധനയ്ക്ക് പ്രാധാന്യം നൽകാനുള്ള നടപടികൾ കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കാകെയും ഉത്തേജനം പകരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പലതരം മൂല്യവർധിത നാളികേര ഉത്പന്നങ്ങൾ കേരളത്തിന് പുറത്തു നിന്ന് ഇവിടേയ്ക്ക് എത്തുന്നുണ്ട്. നാളികേരം പ്രധാന കാർഷികോത്പന്നമായ കേരളത്തിനും ഇതു സാധ്യമാണ്. മത്സ്യം പിടിക്കുക, കയറ്റുമതി ചെയ്യുക എന്നതു മാത്രമായിരുന്നു ഇതുവരെ നാം സ്വീകരിച്ചുവരുന്ന രീതി. മത്സ്യം സംസ്‌കരിച്ച് അയക്കുന്ന രീതിയാണ് വിയറ്റ്‌നാമിലേത്. അതിനു വലിയ വിപണിയുമുണ്ട്. വിവിധ തരം ഉത്പന്നങ്ങളുടെ ഇത്തരം സാധ്യതകൾ പരമാവധി ഉപയോഗിക്കുകയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം അറിയിച്ചു.

ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്ക് കൂടുതലായി ആകർഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ ഇത്തരത്തിലൊരു സംസ്‌കാരം വളർന്നുവരുന്നുണ്ട്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഊർജിത നടപടികൾ 2016ൽ ആരംഭിച്ചിരുന്നു. ഇതു വലിയ വിജയമായി. പച്ചക്കറിയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെങ്കിലും രൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും മൂലം ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിയിട്ടില്ല.

എങ്കിലും ഈ മേഖലയിൽ നല്ല മാറ്റമുണ്ടാക്കാനായി. സംസ്ഥാനത്ത് റബർ കർഷകർക്ക് പിന്തുണ നൽകാനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. റബർ ഉത്പന്നങ്ങൾ ഇവിടെത്തന്നെ പ്രോസസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ കമ്പനി ആരംഭിക്കുന്ന നടപടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു. റബർ സംസ്‌കരണ രംഗത്തു വലിയ പുരോഗതിയുണ്ടാക്കുന്നതാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...