കസ്റ്റഡിയില്‍ പോലീസുകാര്‍ മൂത്രം കുടിപ്പിച്ചു ; പ്രതിക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിടെ നിര്‍ബന്ധപൂര്‍വം മൂത്രം കുടിപ്പിച്ച്‌ പീഡനത്തിനിരയായ പ്രതിക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ശുപാര്‍ശ ചെയ്തതായി തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ചിത്തരഞ്ജന്‍ മോഹന്‍ദാസ് അറിയിച്ചു. 2018 ജനുവരിയില്‍ തെങ്കാശി ജില്ലയിലെ ആള്‍വാര്‍കുറിച്ചി പോലീസ് സ്‌റ്റേഷനിലാണ് സെബാസ്റ്റ്യന്‍ എന്നയാളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

സെബാസ്റ്റ്യന്റെ പരാതിയിന്മേല്‍ അന്നത്തെ കോണ്‍സ്റ്റബിള്‍ അയ്യപ്പന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശെല്‍വരാജ്, സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ (സ്പെഷ്യല്‍ ബ്രാഞ്ച്) എഡ്വിന്‍ അരുള്‍രാജ്, ഹെഡ് കോണ്‍സ്റ്റബിള്‍ പരമശിവന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എട്ടാഴ്ചക്കകം സെബാസ്റ്റ്യന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...