ശക്തമായ മഴയും കാറ്റും ; തിരുവല്ലയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശക്തമായി പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ഇന്ന് വൈകീട്ട് അഞ്ചര മുതൽ ആറര വരെ വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബ കോടതിയുടെ മേൽക്കൂര കാറ്റിൽ പറന്ന് 50 മീറ്ററോളം അകലെയുള്ള തുറസായ സ്ഥലത്ത് പതിച്ചു. പല ഭാഗങ്ങളിലും വൈദ്യുതി കമ്പികൾ പൊട്ടിവീണു വൈദ്യുതി ബന്ധം തടസപ്പെട്ടു.

കിഴക്കൻ മുത്തൂർ – അമ്മന്നൂർ റോഡിലും കൂറ്റപ്പുഴ റോഡിലും മരം കടപുഴകി വീണു.  പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽ വീണു. പടപ്പാട് ഇടയാട്ടിൽ ഏലിയാമ്മയുടെ വീട് മരം വീണു ഭാഗികമായി തകർന്നു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് രാത്രി കടപുഴകി വീണ മരങ്ങൾ മുറിച്ചു നീക്കികൊണ്ടിരിക്കുകയാണ്. രാത്രി ഏറെ വൈകിയും പൊട്ടി വീണ വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...

ഓപ്പറേഷൻ തൂഫാൻ ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി വൻ കഞ്ചാവ്...