കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഫിലോമിനയുടെയും രാമന്റെയും മരണം സിപിഎം നടത്തിയ കൊലപാതകം

For full experience, Download our mobile application:
Get it on Google Play

കരുവന്നൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായി ചികിത്സാ ചെലവ് നടത്താന്‍ കഴിയാതെ മരണപ്പെട്ട ഫിലോമിനയുടെയും എടച്ചാലി രാമന്റെയും മരണം സിപിഎം നടത്തിയ കൊലപാതകങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.

ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ മേഖല തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പെന്നും ഇതിന് സിപിഎമ്മിന്റെ ആശീര്‍വാദമുണ്ടായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ പാവപ്പെട്ടവന്റെ ബാങ്കായ സഹകരണ ബാങ്കുകളുടെ അന്ത്യം കുറിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒന്നും രണ്ടും അല്ല അനവധി ശ്രീലങ്കകള്‍ ആണ് സി പി എം അഴിമതികള്‍ കൊണ്ട് കേരളത്തിലുടനീളം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ മേഖല തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലൂടെ സി പി എം ആശീര്‍വാദത്തോടെ നടന്നത്.

നിക്ഷേപം നഷ്ടപെട്ട അനവധി പാവപ്പെട്ടവരും സാധാരണക്കാരും ഭരണകൂടവും പോലീസും ചേര്‍ന്ന് നീതി നിഷേധിക്കുമ്ബോള്‍ പ്രതികരിച്ചാല്‍ പിന്നെ സി പി എം എന്ന അഴിമതിയുടെ ആസ്ഥാനമായി മാറിയ സംഘടനക്കു ആയുസ്സുണ്ടാവില്ല ഭരണത്തുടര്‍ച്ച കൊണ്ട് അഹങ്കാരത്തിന്‍്റെ പരകോടിയില്‍ നില്‍ക്കുന്ന സി പി എം മന്ത്രിമാര്‍ക്ക് മനസ്സിലാവുന്നില്ല.

കൊള്ളക്കാരായ സി പി എം സഹകാരികളുടെ തട്ടിപ്പും അഴിമതിയും കാരണം മാന്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന പ്രാദേശിക സഹകരണ സംഘങ്ങളില്‍ നിന്ന് പോലും നിക്ഷേപകര്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ച്‌ ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്ന സ്ഥിതി ഉണ്ടാകുന്നു. ഇത് കേരളത്തില്‍ പാവപ്പെട്ടവന്റെ ബാങ്കായ സഹകരണ ബാങ്കുകളുടെ അന്ത്യം കുറിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം ഇട്ടു എന്ന കുറ്റം കൊണ്ട് അത് തിരികെ ലഭിക്കാതെ ഭാര്യയുടെ ചികിത്സ ചെലവ് നടത്താന്‍ കഴിയാതെ വന്ന ദേവസ്സിയുടെ ഭാര്യ ഫിലോമിനയുടെയും എടച്ചാലി രാമന്‍്റെയും മരണങ്ങള്‍ സി പി എം നടത്തിയ കൊലപാതകങ്ങള്‍ ആണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...