ബ്രാൻഡഡ് റെയിൽവേ സ്റ്റേഷൻ വരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റെയില്‍വേ സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ കരാര്‍ ക്ഷണിച്ച്‌ ദക്ഷിണ റെയില്‍വേ. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാന്‍ഡ് പേരോ ലോഗോയോ ചേര്‍ക്കാം. സ്റ്റേഷനില്‍ സ്ഥലപ്പേരു പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാന്‍ഡ് നാമം എഴുതാനും അനുമതി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കെടുക്കാം.

ഒന്നോ അതിലധികമോ സ്റ്റേഷനുകള്‍ ഒരുമിച്ചു കരാര്‍ എടുക്കാനുള്ള സൗകര്യമുണ്ട്. കരാര്‍ നേടുന്നവര്‍ക്കു സ്റ്റേഷന്റെ സര്‍ക്കുലേറ്റിങ് ഏരിയയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു കമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറഞ്ഞു. അതേസമയം റെയില്‍വേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്‌സൈറ്റുകളിലോ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലോ ബ്രാന്‍ഡിന്റെ പേരുണ്ടാകില്ല. സ്റ്റേഷന്‍ ബ്രാന്‍ഡിങിനെ കുറിച്ചു റെയില്‍വേ വര്‍ഷങ്ങളായി ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണു കരാര്‍ നടപടികളിലേക്കു കടന്നത്. ജൂണ്‍ 15 വരെ കരാര്‍ സ്വീകരിക്കും. 3 വര്‍ഷം വരെയാണ് കാലാവധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...