പത്തനംതിട്ടയിൽ ഒരുങ്ങുന്നു കെഎസ്‌ഇബി ഇ – ചാര്‍ജിങ് സ്റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ വൈദ്യുതിബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള നിര്‍മ്മാണ നയത്തോടനുബന്ധിച്ചാണ് ഹരിത ഊര്‍ജോപയോ​ഗത്തിന് പ്രാധാന്യം നല്‍കുന്ന വൈദ്യുത വാഹന ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് റീചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.

ജില്ലയില്‍ പത്തനംതിട്ട, തിരുവല്ല, പമ്പ, എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നത്. പത്തനംതിട്ടയില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി. കമീഷനിങ് നടപടികളാണ് ബാക്കിയുള്ളത്. തിരുവല്ലയിലും യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ അവസാന ഘട്ടത്തിലാണ്‌. പമ്പയില്‍ കെട്ടിടം നിര്‍മിച്ചു. യന്ത്രസാമഗ്രികള്‍ ഉടന്‍ സ്ഥാപിക്കും. ഒരേസമയം മൂന്ന് വാഹനങ്ങള്‍ക്ക് ഒരുമിച്ച്‌ ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണ് മൂന്നിടത്തും ഒരുക്കുന്നത്. ഓട്ടോ അടക്കമുള്ള രണ്ട് ചെറിയ വാഹനങ്ങള്‍ക്കും ഒരു വലിയ വാഹനത്തിനും ഒരുമിച്ച്‌ സംവിധാനം ഉപയോ​ഗപ്പെടുത്താം. അതിവേഗ ചാര്‍ജിങ് സംവിധാനമാണ് എല്ലായിടത്തും ഒരുക്കുന്നത്. വാഹനങ്ങളുടെ ബാറ്ററി അടക്കമുള്ളവയുടെ നിലവാരമനുസരിച്ച്‌ ഒന്നു മുതല്‍ ഒന്നര മണിക്കൂറിനകം വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്ന് കരുതുന്നതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഇതോടൊപ്പം ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ വൈദ്യുതി തൂണുകളോടനുബന്ധിച്ച്‌ ചെറു വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാവുന്ന വിധത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങളും തയാറായി വരുന്നു. വഴിയരികില്‍ വാഹനം നിര്‍ത്തിയിടാന്‍ പറ്റുന്ന സ്ഥലങ്ങള്‍ നോക്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ഓട്ടോ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും ഇത്തരം സംവിധാനം തയാറാകുന്നുണ്ട്. പ്രത്യേക ആപ്പ് മുഖേനയാണ് ഇ സ്റ്റേഷനുകളില്‍ നിന്നും ഉപഭോക്താവിന് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനാവുക. എത്ര യൂണിറ്റ് ചാര്‍ജ് ചെയ്യണമെന്നും ആപ്പ് വഴി തെരഞ്ഞെടുക്കാം. ഇതിനുവേണ്ട തുകയും ഓണ്‍ലൈനിലൂടെ അടയ്ക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...