ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ് നിരോധനം ; തൊഴിലാളികൾക്കു സൗജന്യ റേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തു ട്രോളിങ് നിരോധനം നടപ്പിലാക്കും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. മത്സ്യമേഖലയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

നിരോധനകാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കു കൊല്ലം നീണ്ടകര ഹാര്‍ബര്‍ ഈ വര്‍ഷവും തുറന്നുകൊടുക്കും. ഡീസല്‍ ബങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെങ്കിലും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു ഡീസല്‍ ലഭ്യമാക്കാന്‍ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്കു പ്രവര്‍ത്തിക്കാം. ഏകീകൃത കളര്‍ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ അതു പൂര്‍ത്തിയാക്കണം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...