വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായി ; സഹികെട്ട നാട്ടുകാര്‍ വടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : തടിക്കാട്ടില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാര്‍ത്ഥികളും തമ്മിലുള്ള തല്ലുകൂടല്‍ സ്ഥിരമായതോടെ സഹികെട്ട നാട്ടുകാര്‍ ഇവരെ നേരിടാന്‍ ചൂരലുമായി കാത്തു നിന്നെങ്കിലും പ്രശ്നക്കാരായ ഏതാനും വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയില്ല. ചിലര്‍ ഊടുവഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂള്‍ വിട്ട ശേഷം സ്കൂളിന് മുന്നിലെ റോഡിലും ജംഗ്ഷനിലും വെച്ചാണ് ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും മുതിര്‍ന്ന കുട്ടികളും ഇടപെട്ട് വിദ്യാര്‍ത്ഥികളെ വിരട്ടി ഓടിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ തമ്മിലടിക്കുന്നത്‌ വിദ്യാര്‍ത്ഥികളിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് സ്കൂളധികൃതര്‍ വിവരമറിഞ്ഞത്. ചൊവ്വാഴ്ച്ച അധ്യാപകര്‍ ക്ലാസ്സുകളിലെത്തി തമ്മിലടിച്ച വിദ്യാര്‍ത്ഥികളെ അന്വേഷിച്ചുവെങ്കിലും ആരും തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ നാട്ടുകാര്‍ സംഘടിക്കുകയും തല്ലുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാനായി ചൂരല്‍ക്കമ്പുകളുമായി വഴിയരികിലും കടത്തിണ്ണകളിലും കാത്തു നിന്നുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. സ്കൂളിന് മുന്നില്‍ അധ്യാപകരുടെ പ്രത്യേക നിരീക്ഷണവുമുണ്ടായിരുന്നു. അധ്യായന ദിവസങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ റോഡില്‍ പരസ്പരം തല്ലുകൂടുന്നത് പതിവാണെന്നും ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...