അത്തിക്കയം – റാന്നി റോഡിലെ അപകടകരമായി നിലംകൊണ്ട വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാൻ നടപടിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി വകുപ്പുകള്‍ തമ്മിലുള്ള തർക്കത്തിനൊടുവില്‍ തൂണുകള്‍ മാറ്റി വൈദ്യുതി വകുപ്പ്. റോഡിന്‍റെ വശത്തെ കോണ്‍ക്രീറ്റും പൂട്ടുകട്ടകളും പാകുന്ന പണികള്‍ കരാര്‍ കമ്പനി നടത്തിയ ശേഷമാണ് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചത്. അത്തിക്കയം- റാന്നി റോഡിൽ കണ്ണമ്പള്ളി സ്കൂളിന്‌ സമീപത്തെ വളവില്‍ ഉൾപ്പടെയുള്ള അപകടക്കെണിയായ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാതെ അതേ സ്ഥാനത്ത് നിര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തത് പരാതിക്കിടയാക്കിയിരുന്നു. ചെത്തോങ്കര മുതൽ അത്തിക്കയം വരെയുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു. കക്കുടുമൺ മുതൽ ചെത്തോങ്കര വരെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി തൂണുകൾ വശങ്ങളിലേക്ക് നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ കക്കുടുമൺ മുതൽ അത്തിക്കയം വരെയുള്ള തൂണുകൾ മാറ്റിയില്ല. മാറ്റാത്ത ഈ തൂണുകള്‍ യാത്രക്കാർക്ക് ഭീഷണിയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തൂണിനോടു ചേർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പെരുനാട് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലാണ് ഇവിടം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തുക മുഴുവനായി ബോർഡിലേക്ക് ഒടുക്കാത്തതിനാലാണ് തൂണുകള്‍ മാറ്റാൻ വൈകുന്നതെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ ഭൂരിഭാഗം തുകയും ബോർഡിൽ അടച്ചെന്നും അപകട ഭീഷണി നേരിടുന്ന തൂണുകൾ മാറ്റാൻ ഇതിൽ നിന്ന് കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ നിലപാട് എടുത്തിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാലും യാത്രക്കാര്‍ക്ക് ഗുണം കിട്ടാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി സമരങ്ങളും നടന്ന ശേഷമാണ് ഇപ്പോള്‍ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...