പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടിവേണം ; നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടിവേണമെന്ന് ആൻ്റോ ആൻ്റണി എംപിയുടെ പ്രതിനിധി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗം നഹാസ് പത്തനംതിട്ട യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള ഒ പി ബ്ലോക്ക് പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ആശുപത്രിയിൽ ഉള്ള സൗകര്യങ്ങൾ ഒരുക്കി പ്രയോജനപ്പെടുത്തുന്നതിനു പകരം യാതൊരു അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ലാത്ത കോന്നി മെഡിക്കൽ കോളേജിൽ ശബരിമല തീർത്ഥാടകരെ അയക്കാനുള്ള മന്ത്രിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

ജില്ലയിലെ ഏക മാതൃ ബ്ലഡ് ബാങ്കാണ് പത്തനംതിട്ടയിലുള്ളത്. അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്നും സൗജന്യമായി നൽകിയിരുന്ന രക്തത്തിന് പണം ഈടാക്കി കൊണ്ടിരിക്കുന്ന നടപടി അനുവദിക്കുകയില്ലെന്നും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാൻ അധികൃതർ മുൻകൈ എടുക്കണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. നഗരത്തിലെ മറ്റ് വികസന പദ്ധതികൾ പോലെ ആശുപത്രിയിലെ ഒ പി ബ്ലോക്ക് നിർമ്മാണത്തിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...