കാക്കനാട് : ഓഹരി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ് എഫ് എസ് ഗ്രാന്‍ഡ് വില്ലയില്‍ താമസിക്കുന്ന എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും 100 കോടി രൂപ തട്ടിയതായി പോലീസ്. പ്രവാസികളില്‍ നിന്നടക്കം ആകര്‍ഷിച്ച പണം ധൂര്‍ത്തടിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. എബിന്‍ വര്‍ഗീസിനെയും ശ്രീരഞ്ജിനിയെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാന്‍ഡ് ചെയ്തു. ഗോവ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍ എന്നിവയോടൊപ്പം ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി.
ഗോവയില്‍ വമ്പന്‍ കാസിനോകളില്‍ 50 കോടി രൂപയോളം കളിച്ച് കളഞ്ഞിട്ടുണ്ടെന്ന് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിന് ലഭിച്ച തെളിവുകള്‍ പ്രകാരമാണ് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കിയത്. 2013-ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനം ആരംഭിച്ച ഇവര്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ പണം പലമടങ്ങ് വര്‍ധിപ്പിക്കാമെന്നു ധരിപ്പിച്ച് ഇടപാടുകാരെ ആകര്‍ഷിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























