എന്തുകൊണ്ടാണ് വയർ ചാടുന്നത് ? കാരണം അറിയാം

For full experience, Download our mobile application:
Get it on Google Play

വയർ ചാടുന്നതിൽ വളരെ സങ്കടപ്പെടുന്നവരാണ് നമ്മളിൽ പലരും. ചിലർക്ക് ഭക്ഷണം കുറച്ച് കൂടുതൽ കഴിക്കുമ്പോഴേക്കും വയർ ചാടും. ചിലർക്ക് ബാക്ക് സൈഡ്‌ കൂടും. ചിലർക്ക് ആദ്യം തടി കൂടുന്നത് മുഖത്ത് ആയിരിക്കും. ചിലർക്ക് കീഴ്ത്താടിയിൽ താടി തൂങ്ങും.എന്താണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് നോക്കാം.
എല്ലാ മനുഷ്യർക്കും ഏതാണ്ട് ഒരേപോലത്തെ അസ്ഥികൂടം ആണ് ഉണ്ടാവുക. നീളത്തിലും വീതിയിലും മാത്രമേ കാര്യമായ വിത്യാസം ഉണ്ടാവൂ. അസ്ഥി കൂടത്തിന്റെ രൂപം ഒക്കെ ഏതാണ്ട് ഒരേപോലെ ഇരിക്കും.  നമ്മൾ കാണുന്ന ആളുകളുടെ രൂപത്തിൽ കാര്യമായ വ്യത്യാസം ഉണ്ട്. കാരണം ആ അസ്ഥികൂടത്തിനു ചുറ്റുമുള്ള മസിലിന്റെയും കൊഴുപ്പിന്റെയും ചേർന്നുള്ള രൂപമാണ് നമ്മൾ പുറമെ കാണുന്നത്. ഉദാഹരണത്തിന് ഒരേപോലെ തലയോട്ടി ഉള്ള രണ്ട് ആളുകളുടെ മുഖം തീർത്തും വ്യത്യസ്തമായിരിക്കാം. കാരണം അവരുടെ തലയോട്ടിയെ മസിലുകളും, കൊഴുപ്പും മറ്റും എവിടെയൊക്കെ എത്രമാത്രം ശേഖരിച്ചുവെച്ചു എന്നതനുസരിച്ചായിരിക്കും അവരുടെ രൂപം. ചിലർക്ക് കവിൾ ചാടി ഇരിക്കും, ചിലർക്ക് നുണക്കുഴി ഉണ്ടാവും, ചിലരുടെ കവിൾ ഒട്ടി ഇരിക്കും.

അതുപോലെതന്നെ ഒരാളുടെ അസ്ഥികൂടത്തിൽ മസിലുകളും കൊഴുപ്പും എവിടെയൊക്കെ എത്രമാത്രം ഉണ്ട് എന്നതിനെ അനുസരിച്ചായിരിക്കും അവരുടെ മൊത്തം രൂപം. ഒരാളുടെ മസിലിന്റെ വലിപ്പമെല്ലാം വ്യായാമം ചെയ്‌താൽ മാത്രമേ കാര്യമായി വ്യത്യാസം വരൂ. എന്നാൽ ആവശ്യത്തിൽ കൂടുതൽ ഊർജ്ജമുള്ള ആഹാരം കഴിച്ചാൽ നിത്യോപയോഗം കഴിഞ്ഞു ബാക്കി വരുന്ന ഊർജം കൊഴുപ്പായി നമ്മുടെ ശരീരത്തിൽ ശേഖരിച്ചു വെയ്‌ക്കും. ആ കൊഴുപ്പാണ് നമ്മുടെ ശരീരത്തിൽ രൂപമാറ്റത്തിന് പ്രധാനമായും കാരണമാവുന്നത്. കൂടുതൽ കൊഴുപ്പു ശരീരത്തിൽ ശേഖരിക്കണം എങ്കിൽ അത് ആദ്യം ഏതു ഭാഗത്തു ശേഖരിക്കണം. പിന്നീട് എവിടെ എത്ര ശതമാനം ഇവിടെ, എത്ര ശതമാനം അവിടെ എന്നൊക്കെയുള്ള പ്രോഗ്രാം നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ട്. അത് അനുസരിച്ചായിരിക്കും വയർ ആദ്യം കൂടുകയോ, അതോ മുഖം തടിക്കുകയോ , കീഴ്ത്താടിയിലെ താടി തൂങ്ങുകയോ ഒക്കെ ചെയ്യുന്നത്. ഇതിന്റെ വിപരീത ദിശയിലായിരിക്കും തടി കുറയുന്നത്. വയർ ആണ് ആദ്യം ചാടിയതെങ്കിൽ തടി കുറയുമ്പോൾ അവസാനം കുറയുന്നത് വയർ ആയിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...