സീബ്രാ ക്രോസിംഗിന് മൂന്ന് മീറ്റർ മുമ്പെങ്കിലും വാഹനം നിർത്തുക – ഇല്ലെങ്കില്‍ പിഴ

For full experience, Download our mobile application:
Get it on Google Play

സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ കാത്തുനില്‍ക്കുന്നത് കണ്ടാല്‍ സീബ്രാ ക്രോസിംഗിന് മൂന്ന് മീറ്റർ മുമ്പെങ്കിലും വാഹനം നിർത്തുക. ബ്ലോക്ക് ഉള്ളപ്പോൾ പോലും സീബാ ക്രോസിൽ വാഹനം നിർത്തി ഇടരുത്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സീബ്രാ ക്രോസിംഗുകളിൽ കാൽനട സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്, കൂടാതെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 പ്രകാരം മനുഷ്യജീവന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്ന് കാണിച്ചുകൊണ്ട് നിയമനടപടി സ്വീകരിക്കാനും അധികാരമുണ്ട്, ഇതിന് 2,000 രൂപ മുതൽ പിഴ ചുമത്തും.

സീബ്രാ ക്രോസിംഗുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്ക് പിഴ വരും. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവെച്ചിരിക്കുന്നത്. അതിനാൽ നടപ്പാതയിൽ വാഹനം ഓടിക്കുന്നതും വെള്ള വരയുള്ള ഭാഗത്ത് വാഹനം നിർത്തിയിട്ട് പോകുന്നതും 1000 രൂപ മുതൽ 3000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഡ്രൈവർക്കെതിരെയാണ് കേസെടുക്കുക. വാഹനം ഓടിക്കാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചുവെന്നും, സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന വകുപ്പുകൾ ചുമത്തി ആയിരിക്കും നടപടി. റെഡ് ലൈറ്റിനെ മറികടക്കുക, സ്റ്റോപ്പ് സൈൻ അവഗണിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ പോലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുക, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക എന്നിവയ്ക്കെല്ലാം സെക്ഷൻ 184 പ്രകാരം പിഴ ചുമത്താവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...