മലപ്പുറത്ത് യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോണ്‍ ആപ് തട്ടിപ്പ് സംഘം കെണിയില്‍ പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കാനും ശ്രമം നടന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് പിന്‍വലിക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ ചങ്ങരംകുളം പോലീസിന്റെയും സൈബര്‍ സെക്യൂരിറ്റി ടീമിന്റെയും സഹായത്തോടെ തിരിച്ചെടുത്തു. മൊബൈലില്‍ ലോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ ഇതിനകം തട്ടിപ്പ് സംഘം യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഹാക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ മുമ്പ് ബാലന്‍സ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതായി യുവാവ് കണ്ടെത്തിയത്. പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. ചങ്ങരംകുളം പോലീസിന്‍റെയും സൈബര്‍ സെക്യൂരിറ്റി സെക്ഷനില്‍ ജോലി ചെയ്യുന്ന ചിയ്യാനൂര്‍ സ്വദേശിയായ ഫഹദിന്‍റെയും അവസരോചിതമായ ഇടപെടലില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിന്‍റെ പണം തട്ടിപ്പ് സംഘത്തില്‍ നിന്ന് തിരിച്ചെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...