ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരത : എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കം പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ ലൈഫ് പദ്ധതിയിലൂടെ ഇതിനകം അഞ്ചു ലക്ഷത്തിലധികം ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായെന്നും പദ്ധതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 5,00,364 പേർക്ക് വീട് നൽകിയതായും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത്രയധികം ഗുണഭോക്താക്കളുള്ള ഒരു പദ്ധതി അവസാനിപ്പിക്കുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും, പദ്ധതി നിർത്തലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ലൈഫ് പദ്ധതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു മന്ത്രി പ്രഖ്യാപനം നടത്തിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അത്തരത്തിലല്ല ഉദ്ദേശിച്ചത് എന്ന നിലപാട് സ്വീകരിച്ചതായും എം.വി ഗോവിന്ദൻ പറഞ്ഞു. വീടില്ലാത്ത പാവപ്പെട്ടവർക്കായി ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....