കൊച്ചി : നാട്ടുകാരെയും യാത്രക്കാരെയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് നാട്ടുകാരെ ആക്രമിച്ചത്. തുടർന്ന് പേപ്പട്ടിയെ പിടികൂടാനായി പേപ്പട്ടിപിടുത്തകാരുടെ നേതൃത്വത്തിൽ ശ്രമം പുരോഗമിക്കുകയാണ്. ആക്രമണത്തിനിരയായവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെ കൊറിയർ സർവീസ് ജീവനക്കാരനായ റിന്റോയെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്.
ഇതിന് പിന്നാലെ വഴിയിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിച്ചു. മൂഞ്ഞേലി പള്ളിയിൽ ശവസംസ്‌കാര ചടങ്ങിനെത്തിയവരെയും അക്ഷയ കേന്ദ്രത്തിലെത്തിയവരെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്സും പേപ്പട്ടിപിടുത്തകാരും സ്ഥലത്തെത്തി പേപ്പട്ടിക്കായി തെരച്ചിൽ നടത്തുകയും ഒരു പേപ്പട്ടിയെ പിടികൂടുകയും ചെയ്തു. എന്നാൽ ആക്രമിച്ച പേപ്പട്ടിയെ അല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവർ വ്യക്തമാക്കി.