ആനാടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം ; ഒൻപത് പേർക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആനാടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ആനാട് പഞ്ചായത്ത് ഓഫീസിനു മുന്നിലെ റോഡിൽ വച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെയും കോളജ് വിദ്യാർഥിനിയെയും ആറ് വയസുള്ള കുട്ടി അടക്കം 9 പേരെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തെരുവ് നായ ആക്രമിച്ചത്. രാവിലെയും വൈകുന്നേരവുമായി 4 സ്കൂൾ വിദ്യാർത്ഥികൾക്ക് കടിയേറ്റു. കൂടാതെ കോളജ് വിദ്യാർഥിനി, പ്രദേശവാസികൾ എന്നിവരും കടിയേറ്റ് ചികിത്സയിലാണ്. രാവിലെ കടിയേറ്റ എസ് എന്‍ വി എച്ച് എസ് എസി ലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ശ്രീരാഗ്, മിഥുന്‍, ആനാട് പുല്ലേക്കോണം സ്വദേശി സുനിത, ആനാട് കളപ്പുര പുത്തന്‍ വീട്ടില്‍ ലീല (75), 6 വയസുകാരന്‍ സിദ്ധാര്‍ഥ്, ആനാട് പാറയ്ക്കല്‍ മണ്ഡപം ദേവീ ക്ഷേത്രത്തിന് സമീപം സുകുമാരന്‍ നായര്‍ (65) എന്നിവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

വൈകുന്നേരത്തോടെയാണ് രണ്ട് വിദ്യാർഥിക്കും സമീപവാസിക്കും കടിയേറ്റതായി വിവരം എത്തിയത്. കടിച്ച ശേഷം വേഗത്തിൽ ഓടി മറയുന്നതിനാൽ രാവിലെ മുതൽ നാട്ടുകാർ ശ്രമിച്ചിട്ടും നായയെ കണ്ടെത്താനായില്ല. വൈകുന്നേരവും വിദ്യാർഥികളെ കടിച്ചതിന് ശേഷം ഓടിയ നായയെ കാവാ ടീം എത്തിയാണ് പിടികൂടിയത്. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നായയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശ വാസികൾക്കൊപ്പം സമീപത്തുണ്ടായിരുന്ന ഒട്ടനേകം നായ്ക്കളേയും ഇത് കടിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...