തെരുവുനായ ശല്യം : സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10:30-ഓടെ ഈ സുപ്രധാന കേസിൽ വിധി പറയുക. തെരുവുനായ വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ വിധി വരുന്നത്. ഡൽഹിയിലെ തെരുവുനായ വിഷയത്തിലാണ് സുപ്രീം കോടതി ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും മുൻപ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.ജെ. ആചാര്യ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്. തെരുവുനായ ശല്യം രാജ്യത്ത് വലിയൊരു പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേശീയപാതകളിലും സ്കൂളുകളിലും അലഞ്ഞുതിരിയുന്ന നായകളെ അവിടെ നിന്ന് മാറ്റണമെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിരുന്നു. തെരുവുനായ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കോടതി വിധി അതീവ നിർണ്ണായകമാണ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കോടതി നൽകുന്ന പുതിയ നിർദ്ദേശങ്ങൾ എന്തൊക്കെയായിരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...