മുൻ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുൻ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്. കേരള ഹൗസിലെ സ്ഥിരം മുറിയും വിട്ടുനല്‍കി. 304-ാം നമ്പര്‍ മുറി മറ്റ് അതിഥികള്‍ക്ക് നല്‍കി തുടങ്ങി. രാജിയുടെ ആവശ്യം ഇല്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ വി തോമസ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞ് കെ വി തോമസ് സിപിഐഎമ്മിനൊപ്പം കൂടിയത്. 2023 ജനുവരിയിൽ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു.

കെ വി തോമസിന്റെ യാത്രാബത്ത ഉയർത്താൻ മുൻ സർക്കാർ നിർദ്ദേശം നൽകിയതടക്കം വലിയ വിവാദമായിരുന്നു. അഞ്ച് ജീവനക്കാരായിരുന്നു അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയായിരുന്നു നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടെ ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം നൽകിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നൽകിയുള്ള തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്നായിരുന്നു അന്നത്തെ പ്രതിപക്ഷം നിരന്തരം ഉയർത്തിയിരുന്ന ആരോപണം.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...