തെരുവ് നായ ശല്യം രൂക്ഷം ; നാഥനില്ലാക്കളരിയായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. കൂട്ടത്തോടെ അലഞ്ഞു തിരിയുന്ന തെരുവ് നായകള്‍ മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് മുകളിലേക്ക് തെരുവ് നായ ചാടി വീണത്. സംഭവം കണ്ടുന്നിന്ന നാട്ടുകാര്‍ ഓടിയെത്തിയതിനാല്‍ ഇവര്‍ കടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. വള്ളിക്കോട് ഞക്കുനിലം പ്രദേശത്താണ് തെരുവ് നായ ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. ഞക്കുനിലം റോഡാണ് തെരുവ് നായകളുടെ പ്രധാന താവളം. നായകള്‍ അക്രമകാരികളാകുന്ന സംഭവങ്ങള്‍ ഉണ്ടായതോടെ ഭയത്തോടെയാണ് ആളുകള്‍ വീടുകള്‍ക്ക് വെളിയില്‍ ഇറങ്ങുന്നത്.

അംഗവൈകല്യം വന്നതും അസുഖങ്ങള്‍ വന്നതുമായ നായകളെയും നായ കുട്ടികളെയും ചില സാമൂഹ്യവിരുദ്ധര്‍ ഇവിടെ കൊണ്ടുവന്ന്‌ ഉപേക്ഷിക്കുന്നതാണ്‌ തെരുവ് നായ ശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. വന്ധ്യംകരിച്ച നായകളെയും ഇവിടെ കൊണ്ടുവന്ന് തുറന്നു വിടുന്നതായി പറയുന്നു. കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ അടുത്തിടെ നായയുടെ കടിയേറ്റിട്ടുണ്ട്. ഇതിനാല്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിലാണ് കുട്ടികളെ സ്കൂളില്‍ അയക്കുന്നത്. കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങളെയും നായകള്‍ ആക്രമിച്ചിട്ടുണ്ട്. അടുത്തിടെയാണ് പറമ്പില്‍ കെട്ടിയിരുന്ന ആട്ടിന്‍കുട്ടിയെ തെരുവ് നായകള്‍ കടിച്ചുകീറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...