കടൂർക്കടവ് – മുണ്ടനോലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ തകർച്ച വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കടൂർക്കടവ് – മുണ്ടനോലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ തകർച്ച വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. പത്തനംതിട്ട – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഇരുകരകളിലെയും അപ്രോച്ച് റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. കോട്ടാങ്ങൽ മണിമല റോഡിൽ നിന്നും വെള്ളാവൂർ റോഡിൽ നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ടാറിങ് ഇളകി വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ മെറ്റൽ ഇളകി നിരന്നു കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

കുഴികൾ ഒഴിവാക്കി കടന്നുപോകാൻ ശ്രമിക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിന്റെ ഇരു കരകളിലും കുഴികൾ അടക്കുന്നതിന് രണ്ട് മാസം മുൻപ് ചിലയിടങ്ങളിൽ കോൺക്രീറ്റ് ഇട്ടെങ്കിലും കോൺക്രീറ്റും ഇളകി കുഴിയായിരിക്കുകയാണ്. പലപ്പോഴും വാഹനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപെടുന്നത് തലനാഴിക്കാണ്. മണിമല, കറുകച്ചാൽ എന്നിവിടങ്ങളിലേക്ക് പോകാൻ എളുപ്പ മാർഗമായതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളുടെ തിരക്കുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...