തെരുവ് നായ്കള്‍ക്ക് മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി കൊച്ചി കോര്‍പറേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരുവ് നായ്കള്‍ക്ക് മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി കൊച്ചി കോര്‍പറേഷന്‍. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിന്‍ നല്‍കിയത്. ഫോര്‍ട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷന്‍ ഡ്രൈവ്. തെരുവ് നായ്കള്‍ അധികമുള്ളഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷന്‍. ആദ്യഘട്ടത്തില്‍ 75 നായ്കള്‍ക്ക് വാക്‌സിന്‍ നല്‍കി. മേയര്‍ എം അനില്‍കുമാര്‍ വാക്‌സിനേഷന്‍ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയ നായ്ക്കളില്‍ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി ബ്രഹ്‌മപുരത്തെ എ ബി സി സെന്ററിലേക്ക് മാറ്റി. ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍റെ വെറ്ററിനറി ഡോക്ടര്‍മാരും എ.ബി.സി. പദ്ധതിയിലെ മെഡിക്കല്‍ ഓഫീസര്‍മാരും രാത്രി വൈകിയും വാക്‌സിനേഷനില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോര്‍പറേഷന്‍ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...