അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍ ; ആക്രമണം ഭയന്ന് നാട്ടുകാര്‍ – മൂന്നു പേര്‍ക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാച്ചല്ലൂർ മന്നം നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മന്നംനഗർ സ്വദേശികളായ അജിത, ഹുസൈൻ, ഗാന്ധിമതി എന്നിവർക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതുവഴി കാൽനടയായി സഞ്ചരിച്ച പലരും നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പാച്ചല്ലൂർ – തിരുവല്ലം പരിസര പ്രദേശങ്ങളിലും കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ പിഞ്ചു കുട്ടികളെ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ആക്രമണത്തെ ഭയന്ന് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അലഞ്ഞ് തിരിയുന്ന തെരുവ് നായകളുടെ കാര്യത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്നം നഗർറസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുമ്പും സമാനമായ രീതിയില്‍ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം സ്കൂളിലേക്ക് പോലും വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ...

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല ;...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി...