സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും മറ്റു ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടക്കും. ഇതില്‍ പങ്കെടുത്താണ് വൈകിട്ട് ആറിന് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുക.

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ അനുശോചനം അറിയിച്ചിരുന്നു. കേരളത്തിലെ ഓരോ പെണ്‍കുട്ടിയും തന്റെ മകളാണെന്നും വിസ്മയയും തന്റെ മകളാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി കേരളത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...