അഭിരാമിയെ കടിച്ച തെരുവുനായ അന്ന് തന്നെ രണ്ട് പശുക്കിടാങ്ങളേയും കടിച്ചു ; രണ്ട് പശുക്കളും ചത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അഭിരാമിയെ കടിച്ച തെരുവുനായ അന്ന് തന്നെ രണ്ട് പശുക്കിടാങ്ങളേയും കടിച്ചിരുന്നതായി റിപ്പോര്‍ട്ട്. രണ്ട് കിടാങ്ങളും പിന്നീട് ചത്തു. അഭിരാമിയുടെ നില ഗുരുതരമാക്കിയത് മുഖത്തേറ്റ കടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുഖത്തെ മുറിവില്‍ നിന്ന് വൈറസ് തലച്ചോറിലെത്താന്‍ വളരെ കുറച്ച്‌ സമയം മതിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഞരമ്പുകളുടെ അറ്റങ്ങള്‍ കൂടുതലുള്ള ഭാഗമാണ് മുഖം. ഇവിടെ കടിയേല്‍ക്കുമ്പോള്‍ നായയുടെ ഉമിനീരിലുള്ള വൈറസ് വളരെ വേഗം ഞരമ്പിലേക്ക് കയറും. മുഖത്തെ മുറിവില്‍ നിന്ന് വൈറസ് തലച്ചോറിലെത്താന്‍ പരമാവധി നാല് മണിക്കൂര്‍ മതി. അഞ്ച് മിനിട്ടിനകം കടിയേറ്റ ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകി പരമാവധി വൈറസുകളെ ഇല്ലാതാക്കണം.

അഭിരാമിയുടെ മുഖത്തെ മുറിവില്‍ നിന്ന് പേവിഷബാധ തലച്ചോറിലേക്ക് വ്യാപിച്ചിട്ടുണ്ടാകാമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും പറയുന്നു. മുഖത്താണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസിനെ എത്രയും വേഗം നേരിട്ട് നശിപ്പിക്കുന്ന ആന്റിബോഡി ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്‌ക്കണം. അഭിരാമിക്ക് നായയുടെ കടിയേറ്റ് നാല് മണിക്കൂറോളം വൈകി 10.55നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവച്ചത്. ഇത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...