കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീട് വയ്‌ക്കുന്ന സ്ഥലത്തു നിന്ന് മണ്ണ് മാറ്റുന്നതിനുള്ള ലാന്റ് ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റിനായി 2000 രൂപ കൈക്കൂലി വാങ്ങിയ കൊല്ലം വെട്ടിക്കവല വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുമേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല, നെറ്റിയോട് സ്വദേശി വിക്ടറാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഭാര്യയുടെ വസ്തുവില്‍ വീട് വയ്‌ക്കുന്നതിന് മണ്ണ് നീക്കാനാണ് വിക്ടര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്.

തുടര്‍ന്ന് സ്ഥല പരിശോധനയ്‌ക്കെത്തിയ സുമേഷ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 2000 രൂപ വേണമെന്നാവശ്യപ്പെട്ടു. വിവരം വിക്ടര്‍ കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി അബ്ദുല്‍ വഹാബിനെ അറിയിച്ചു. ഓഫീസില്‍ വച്ച്‌ കൈക്കൂലി വാങ്ങി റെക്കാഡ് റൂമില്‍ ഒളിപ്പിച്ച സുമേഷിനെ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം ഇന്നലെ വൈകിട്ട് മൂന്നിനാണ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...