തൃശൂര്‍: തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.
പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷ് (46) ആണ് മരിച്ചത്. പട്ടിക്കാട് മുടിക്കോടായിരുന്നു അപകടം. ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരുക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തെരുവുനായ കുറുകെ ചാടി – നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു – പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
RECENT NEWS
Advertisment



























