ഇടമുറിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാകുന്നു.സ്കൂള്‍ കുട്ടികളടക്കം വഴി യാത്രക്കാര്‍ ഇവയെ ഭയന്നാണ് സഞ്ചരിക്കുന്നത്.ശല്യം രൂക്ഷമായതോടെ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.തോമ്പിക്കണ്ടം മുതല്‍ ഇടമുറി ജംങ്ഷന്‍ വരെയാണ് ഇവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. തോട്ടത്തില്‍ തള്ളുന്ന മാലിന്യങ്ങളാണ് ഇവയെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

അടുത്ത സമയത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു മുറിവേല്‍പ്പിച്ച സംഭവം ഉണ്ടായിരുന്നു.പരാതികള്‍ ഉയര്‍ന്നതോടെ മുമ്പ് നായകളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. ഇങ്ങനെ പിടികൂടിയവയെ വന്ധ്യംകരിച്ച ശേഷം വീണ്ടും ഇവിടെ തന്നെ കൊണ്ടുവന്നു വിട്ടതായും നാട്ടുകാര്‍ ആരോപിക്കുന്നു.നായ ശല്യം വര്‍ദ്ധിച്ചതോടെ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളില്‍ വിടാന്‍ മടിയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഏതു സമയവും നായകളുടെ ആക്രമണം ഭയന്നാണ് ജനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...