തെരുവുനായ നിയന്ത്രണം : സംസ്ഥാനത്ത് 684 ഹോട്ട്‌സ്‌പോട്ടുകള്‍ – കൂടുതല്‍ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണത്തിന് തീവ്രയജ്ഞപരിപാടിക്ക് 684 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പട്ടികയിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ചേര്‍ത്താണിത്. ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ 514 ഹോട്ട്‌സ്‌പോട്ടുകളും മൃഗസംരക്ഷണ വകുപ്പിന്റെ പട്ടികയില്‍ 170 ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്. നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം അനുസരിച്ച്‌ ഇതില്‍ മാറ്റം ഉണ്ടാകും. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണിത്. ഒരു മാസം പത്തോ അതില്‍ കൂടുതലോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യപിക്കുക.

നായയുടെ കടിയേറ്റ് ചികിത്സാകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ കണക്കാണ് ആരോഗ്യവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടിന്റെ ആധാരം. എന്നാല്‍ വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റതിന്റെ കണക്കാണ് മൃഗസംരക്ഷണവകുപ്പ് പരിഗണിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കില്‍ പത്തനംതിട്ടയാണ് മുന്നില്‍. 64 ഹോട്ട്‌സ്‌പോട്ടുകളാണു അവിടെയുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വിവിധ ജില്ലകളില്‍: തിരുവനന്തപുരം – 33, കൊല്ലം – 29, പത്തനംതിട്ട – 64, ആലപ്പുഴ – 39, കോട്ടയം – 25, ഇടുക്കി – 31, എറണാകുളം – 56, തൃശൂര്‍ – 58, പാലക്കാട് – 34, മലപ്പുറം – 29, കോഴിക്കോട് – 30, വയനാട് – 32, കണ്ണൂര്‍ – 25, കാസര്‍കോട് – 29.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...