തെരുവു വിളക്കുകൾ പ്രകാശിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാനപാതയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച തെരുവു വിളക്കുകൾ പ്രകാശിച്ചു തുടങ്ങി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്ലാച്ചേരി-കോന്നി ഭാഗത്തു സ്ഥാപിച്ച വിളക്കുകളാണ് തെളിഞ്ഞത്. ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരി മുതൽ മക്കപ്പുഴ ഗേറ്റവരെ റോഡിന് ഇരു വശത്തായി ഉള്ള 18 തെരുവു വിളക്കുകളാണ് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ പ്രകാശിച്ചത്.

ഈ ഭാഗത്തെ വൈദ്യുതി കണക്ഷനായി റോഡ് നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി. അധികൃതര്‍ പണമടച്ചതിന് പിന്നാലെ കെ.എസ്.ഇ .ബി . ജീവനക്കാരെത്തി കണക്ഷൻ നൽകുകയായിരുന്നു. ശേഷിക്കുന്ന ഭാഗങ്ങളിലെ പണമടയ്ക്കുന്ന മുറയ്ക്ക് കണക്ഷൻ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. പ്ലാച്ചേരി മുതൽ കോന്നിവരെ 328 തെരുവു വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഏഴുമീറ്ററാണ് തെരുവു വിളക്കുകളുടെ തൂണിന്‍റെ ഉയരം. ഇത് മുഴുവന്‍ പ്രകാശിക്കുന്നതോടെ രാത്രി യാത്ര സുഗമമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...