പുതുവത്സരാഘോഷം : നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാപോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, ആള്‍ക്കൂട്ടം ഒഴിവാക്കുക ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജില്ലയിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടാകുന്നുണ്ടെന്നത് ഗൗരവമായി കണ്ട് ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടം. പുതുവത്സരാഘോഷങ്ങളുടെ പേരില്‍ രാത്രി 10ന് ശേഷം ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ല.

ഈ മാസം 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ വെളുപ്പിന് 5വരെയാണ് നിയന്ത്രണം. കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല, ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്, ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും  നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും പട്രോളിംഗ് ശക്തമാക്കി. മൊബൈല്‍, ബൈക്ക്, പട്രോള്‍ സംഘങ്ങള്‍ മുഴുവന്‍ സമയവും നിരത്തിലുണ്ടാവും.  കൂടാതെ ഫുട്ട് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം.

ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രം അനുമതി, സിനിമ തീയേറ്ററുകളില്‍ രാത്രി 10ന് ശേഷം പ്രദര്‍ശനം അനുവദിക്കില്ല, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പുതുവരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ലഹരിവസ്തുക്കളും മയക്കുമരുന്നുകളും മറ്റും കടത്തിക്കൊണ്ടുവരുന്നില്ലെന്ന് പോലീസ് ഉറപ്പാക്കും. അതിര്‍ത്തി പരിശോധന ഉള്‍പ്പെടെയുള്ള റെയ്ഡുകള്‍ വ്യാപകമാക്കും. ഒറ്റക്കും എക്‌സൈസുമായി ചേര്‍ന്നും ഇത്തരം വസ്തുക്കളുടെ കടത്തിനെതിരെ ശക്തമായ റെയ്ഡും മറ്റും നടത്തും. ഇക്കാര്യത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ജില്ലയിലുടനീളം തുടരുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുവിധത്തിലുള്ള അനിഷ്ടസംഭവങ്ങളുമുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും  ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...