തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഒരിടത്ത് നടക്കുന്ന ലേലം വിവിധ കേന്ദ്രങ്ങളിലായി നടത്തും. വാടി, മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളിലായി ലേലം വികേന്ദ്രീകരിക്കും. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഹാളുകള്‍ ലേലത്തിനായി ഉപയോഗപ്പെടുത്തും. ഇതോടെ തിക്കും തിരക്കും ഒഴിവാക്കാനാകും.

ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ ഓരോ ഇനം മത്സ്യങ്ങളും നിശ്ചിത അകലം പാലിച്ച്‌ വെവ്വേറെ ലേലം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. തുറമുഖത്തേക്ക് മത്സ്യബന്ധനവുമായോ വ്യാപാരവുമായോ ബന്ധമില്ലാത്തവരെ പ്രവേശിപ്പിക്കില്ല. അന്യസംസ്ഥാനത്ത് നിന്നും മത്സ്യവുമായി വരുന്ന വാഹനങ്ങള്‍ക്കും തുറമുഖത്ത് പ്രവേശനം ഉണ്ടാകില്ല. അഴീക്കല്‍ തുറമുഖത്തും ഏറെ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, എ.ഡി.എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷര്‍ ഖാന്‍, ഡെപ്യൂട്ടി ഡി.എം. ഒ ഡോ. ആര്‍. സന്ധ്യ, കുഫോസ് സ്റ്റാന്റിങ് കമ്മിറ്റി അംഗം എച്ച്‌. ബേസില്‍ ലാല്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ബിജു ലൂക്കോസ്, ശാന്തകുമാര്‍, നെയ്തില്‍ വിന്‍സെന്റ്, ഹെന്‍ട്രി, ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ മത്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...