സ്വകാര്യ ബസ് സമരത്തിലും പണിമുടക്കിലും വലഞ്ഞ് മലയോര മേഖല

For full experience, Download our mobile application:
Get it on Google Play

കോന്നി : മൂന്ന് ദിവസം നീണ്ടു നിന്ന സ്വകാര്യ ബസ്സ് സമരവും തുടർന്ന് ഉണ്ടായ ദേശീയ പണി മുടക്കും മലയോര മേഖലയിലെ ജനങ്ങളെ സാരമായി ബാധിച്ചു. സ്വകാര്യ ബസ്സ് നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നിരവധി ആളുകളാണ് പുറത്തിറങ്ങാൻ മാർഗം ഇല്ലാതെ വലഞ്ഞത്. മൂന്ന് ദിവസം സ്വകാര്യ ബസ്സ് സമരം നീണ്ടു നിന്നു. തുടർന്ന് അടുത്ത ദിവസം തന്നെ ആണ് ബി എം എസ് ഒഴികെയുള്ള സംയുക്ത ട്രെഡ് യൂണിയനുകൾ പണി മുടക്കിലേക്ക് നീങ്ങിയത്.

ഇതും ജന ജീവിതത്തെ സാരമായി ബാധിച്ചു. തണ്ണിത്തോട്, കൊക്കാതോട് തുടങ്ങി മലയോര മേഖലയിൽ താമസിക്കുന്നവർ ആണ് ഏറെയും ദുരിതം അനുഭവിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലേക്ക് ഉള്ള കെ എസ് ആർ ടി സി സർവീസുകൾ അവസാനിപ്പിച്ചിരുന്നു. പിന്നീട് ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഇത് മലയോര മേഖലയിലെ സാധാരണ ജനങ്ങളെ സാരമായി ബാധിച്ചു.

സ്കൂൾ വിദ്യാർഥികൾക്ക് പരീക്ഷ കാലമായതിനാൽ എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, കരിമാൻതോട്, കൊക്കാതോട് തുടങ്ങി നിരവധി സ്കൂളുകളിലെ വിദ്യാർഥികൾ ബൈക്കിലും മറ്റുമാണ് സ്കൂളുകളിൽ എത്തിയത്. ഇതിനും നല്ല ഒരു തുക തന്നെ മാതാ പിതാക്കൾക്ക് ചിലവായി. കോന്നിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും രണ്ട് ദിവസം അടച്ചിടേണ്ടി വന്നു. ആശുപത്രിയിൽ തുടർ ചികിത്സക്കായി എത്തേണ്ടവരും ബസ് സമരവും പണി മുടക്കും കാരണം വലഞ്ഞു. മണ്ണീറയിലേക്ക് അടക്കം പോകേണ്ട വിദ്യാർഥികൾ ഏകദേശം മൂന്നര കിലോമീറ്റർ നടന്നാണ് സ്കൂളുകളിലും തിരികെ വീട്ടിലും എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...