വടക്കാഞ്ചേരിയില്‍ അതിശക്തമായ കാറ്റ്‌ ; പ്രദേശത്ത് വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വടക്കാഞ്ചേരിയില്‍ അതിശക്തമായ കാറ്റില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇലക്‌ട്രിസിറ്റി ലൈനിലേക്ക് തെങ്ങ് വീണ് 5 പോസ്റ്റുകള്‍ തകര്‍ന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം മണലിത്രയില്‍ സുബ്രഹ്മണ്യന്‍ എന്ന കൂലി തൊഴിലാളിയുടെ പുരയിടത്തിലേക്ക് തെങ്ങു വീണ് പുരയിടം പൂര്‍ണമായും തകര്‍ന്നിരുന്നു.

പോസ്റ്റുകള്‍ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ സമയമെടുക്കുന്നതിനാല്‍ നാളെ ഉച്ച വരെ പ്രദേശത്ത് വൈദ്യുതി ബന്ധം ഉണ്ടാകില്ലെന്നും പ്രദേശവാസികള്‍ സഹകരിക്കണമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ ട്രാന്‍സ്‌ഫോമറില്‍ നിന്നും തരകന്‍ ഫാക്ടറി ഭാഗത്തേക്ക് വരുന്ന ലൈനില്‍ തെങ്ങു വീണു 5 പോസ്റ്റ് പൊട്ടിയിട്ടുണ്ട്. ഇതിനാല്‍ നാളെ ഉച്ച വരെ പ്രദേശത്ത് വൈദ്യുതി തടസപ്പെടുമെന്ന് സബ് എന്‍ജിനീയര്‍ രതീഷ് രതീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....