യു പ്രതിഭക്കെതിരെ യുഡിഎഫ് മണ്ഡ‍ലം കൺവീനർ നടത്തിയ അധിക്ഷേപ പരാമർശത്തെ ശക്തമായി അപലപിച്ച്  പി കെ ശ്രീമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യു പ്രതിഭക്കെതിരെ യുഡിഎഫ് മണ്ഡ‍ലം കൺവീനൻ നടത്തിയ അധിക്ഷേപ പരാമർശത്തെ ശക്തമായി അപലപിച്ച്  പി കെ ശ്രീമതി ടീച്ചർ. മുസ്ലിം ലീഗ് നേതാവ് എ ഇർഷാദ് നടത്തിയ പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് ടീച്ചർ പ്രതികരിച്ചത്. യുഡിഎഫ് നേതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും മഹിളാ അസോസിയേഷൻ പരാതി കൊടുക്കും എന്ന് ടീച്ചർ വ്യക്തമാക്കി. ഇത്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ വ്യക്തികളെ പൊതുപ്രവർത്തന രംഗത്ത് തുടരാൻ അനുവദിക്കരുതെന്നും ടീച്ചർ പറഞ്ഞു. “ശരീരസൗന്ദര്യം വിൽപ്പനയ്ക്ക് വെച്ച് സ്ഥാനാർത്ഥിയായി നിൽക്കുന്നു…” എന്ന ​ഗുരതര ആരോപണമാണ് യുഡിഎഫ് നേതാവിൻ്റെ ഭാ​ഗത്തുനിന്നും ഉണ്ടായത്.

അത്യന്തം നീചമായ ഈ അധിക്ഷേപം വാർത്തയാക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന ഉദാസീനത തന്നെ അത്ഭുതപ്പെടുത്തിയെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദ് നഗരസഭാ വൈസ് ചെയർമാൻ പദവിയിൽ നിന്നും യുഡിഎഫ് മണ്ഡ‍ലം കൺവീനൻ സ്ഥാനത്ത് നിന്നും ഉടൻ രാജിവയ്ക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. വിഷയത്തിൽ എന്ത് നിലപാടാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വങ്ങൾ എടുക്കുക എന്നറിയാൻ താത്പര്യമുണ്ടെന്ന് ടീച്ചർ പറഞ്ഞു. പ്രതിഭയെപ്പറ്റി നേതാവ് നടത്തിയ നീച പരാമർശത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് -യുഡിഎഫ് നേതൃത്വം കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും ടീച്ചർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...