കായിക അധ്യാപകന്‍റെ പീഡനം ; തിരുവനന്തപുരത്ത് ദളിത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കായിക പരിശീലകന്‍റെ മാനസിക പീഡനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ചയാണ് എലി വിഷം കഴിച്ച് അനവഞ്ചേരി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനായ കുട്ടിയെ സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്.

ആറ്റിങ്ങൽ സ്പോർട്സ് കൗൺസിൽ പരിശീലന കേന്ദ്രത്തിലെ ബോക്സിങ് പരിശീലകൻ പ്രേനാഥിനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. ബോക്സിങ്ങിനുള്ള ശാരീരികക്ഷമതയില്ലെന്ന് ആരോപിച്ച് അധ്യാപകൻ അധിക്ഷേപിച്ചെന്നാണ് പരാതി. രാജാജി നഗറിലെ കുട്ടികൾക്ക് മോഷണമാണ് പണിയെന്ന് പറഞ്ഞുവെന്നും കഞ്ചാവെന്ന് വിളിച്ചെന്നും ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ  അധ്യാപകൻ പ്രേംനാഥിനെതിരെ കായിക മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. തിരുവനന്തപുരം രാജാജി നഗർ കോളനിയിൽ നിന്ന് വന്ന മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും സമാന പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ  പരിശീലകൻ നിഷേധിച്ചു. അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു സ്പോർട്‍സ് കൗൺസിൽ അധ്യക്ഷ മേഴ‍്‍സിക്കുട്ടന്‍റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...