സിദ്ദു മൂസ്‌വാല കൊലപാതകം ; ഒരാൾ കൂടി അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡെല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. ഗുണ്ട തലവന്‍ മുഹമ്മദ് രാജയാണ് അറസ്‌റ്റിലായത്‌. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നുമാണ് പഞ്ചാബ് പോലീസിന്റ പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കസ്‌റ്റഡിയിലുള്ള ലോറന്‍സ് ബിഷ്‌ണോയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആണ് അറസ്‌റ്റ്. ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്നും ലഭിച്ചു.

ലോറന്‍സ് ബിഷ്‌ണോയി അടക്കം 5 പേരാണ് ഗൂഢാലോചന നടത്തിയത്. ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍, സച്ചിന്‍ ധാപന്‍, അന്‍മോള്‍ ബിഷ്‌ണോയ്, വിക്രം ബ്രാര്‍ എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. കൊലപാതകത്തിനുള്ള ആയുധങ്ങള്‍ പാകിസ്‌ഥാനില്‍ നിന്നുമാണ് എത്തിച്ചതെന്ന് ലോറന്‍സ് ബിഷ്‌ണോയ് വെളിപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആണെങ്കില്‍ പോലും മൂസ്‌വാലയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഎന്‍94 റൈഫിള്‍ ഉപയോഗിച്ചതെന്നും ബിഷ്‌ണോയ് പറഞ്ഞു. കൊലപാതക സ്‌ഥലത്തുനിന്നും ലഭിച്ച പെട്രോള്‍ പമ്പ് ബില്ല് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായതെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...