ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

For full experience, Download our mobile application:
Get it on Google Play

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’.

മോഹന്‍ലാലുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ച ഷിബു ബേബി ജോണും അദ്ദേഹവുമായുള്ള സൗഹൃദം പുതിയ സംരംഭത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബ് എന്നിവയോടൊപ്പം ചേര്‍ന്നാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിക്കുന്നത്. വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്ന് മോഹന്‍ലാലും ഷിബു ബേബി ജോണും അറിയിച്ചു.

‘ഞാന്‍ മോഹന്‍ ലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ല്‍ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോന്‍. ഈ മൂന്നരപ്പതിറ്റാണ്ടിനിടയില്‍ വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങള്‍ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി. ഇപ്പോള്‍ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു.
എന്റെ ചലച്ചിത്ര നിര്‍മ്മാണക്കമ്പിനിയായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും മോഹന്‍ലാലിന്റെ ഒരു സിനിമ നിര്‍മ്മിക്കുകയാണ്. സൗഹൃദത്തിന്റെ സ്‌നേഹനിറവില്‍ സംഭവിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായി വരുന്നത് എന്റെ സഹപാഠിയുടെ മകനായ വിവേകാണെന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങള്‍ ഉടന്‍.. ഞങ്ങള്‍ക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്റെ മകന്‍ ജേക്കബ്ബ്, സെഞ്ച്വറി കൊച്ചുമോന്‍, വിവേക്’. ഷിബു ബേബി ജോണ്‍ കുറിച്ചു. ഇന്നലെയാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റിവിന്റെ ലോഗോ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...