പാറശ്ശാല: വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ധനുവച്ചപുരം അലത്തറവിളാകം ആശാവിളാകം വീട്ടില്‍ സുരേന്ദ്രന്റെയും ആശയുടെയും മകന് അരവിന്ദ് (19) ആണ് മരിച്ചത്.
ധനുവച്ചപുരം വി.ടി.എം എന്‍.എസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥിയുമാണ്. ഇന്നലെ രാത്രിയോടെ ധനുവച്ചപുരം റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. പാറശ്ശാല പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്മോർട്ടത്തിനായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.