വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. 225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.

ഇരുവരെയും കണ്ട് സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടെയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരുടെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി. പിടിയിലായ യുവാക്കള്‍ ചില്ലറ വില്‍പ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. മുമ്പും സമാന കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. കെ സത്യന്‍, സി പി ഒമാരായ ഇ പി ജയേഷ്, സായ് ടി ബാലന്‍, വി സ്വദഖത്തുല്ല എന്നിവരാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂൺ 20, 21 തീയതികളിൽ അവധിയില്ല

0
ന്യൂഡൽഹി : വരാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി...

പോലീസ് കോൺസ്റ്റബിളിനെക്കൊണ്ട് ‘വീട്ടുജോലികൾ ചെയ്യിച്ചു’ ; വിവാദത്തിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
ഭുവനേശ്വര്‍: തന്റെ കീഴിലുള്ള പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ്...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടി ; ഭീഷണിപ്പെടുത്തിയത് പോലീസ് ജീപ്പിലെത്തി

0
ബെംഗളൂരു : ബെംഗളൂരുവിലെ മടിവാളയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാക്കളിൽ നിന്ന്...

സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും നന്ദി’ ; പൃഥ്വിരാജ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ മലയാള സിനിമയ്ക്ക്...