മൊബൈൽ ആപ്പ് വഴി 8000 രൂപ കടമെടുത്ത മലയാളി യുവാവ് വ്യക്തിഹത്യയെ തുടർന്ന് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പൂനെ : 8,000 രൂപ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ഫിനാന്‍സ് കമ്പനിയുടെ എക്സിക്യൂട്ടീവുകള്‍ പീഡിപ്പിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മലയാളി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൂനെ പോലീസ് അറിയിച്ചു. ഫോണ്‍ അധിഷ്ഠിത അപേക്ഷയിലൂടെ ചെറുകിട വായ്പകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഫിനാന്‍സ് കമ്പനിയുടെ എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ സിന്‍ഹഗഡ് റോഡ് പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് ജനുവരി 27ന് മണിക്ബാഗിലാണ് ആത്മഹത്യ ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെ ഒരു ഫിനാന്‍സ് കമ്പനിയിലെ ചില എക്‌സിക്യൂട്ടീവുകള്‍ മാനസികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. 8,000 രൂപയുടെ ചെറിയ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും തുക ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് കേസ് അന്വേഷിക്കുന്ന സിന്‍ഹഗഡ് റോഡ് പോലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ വാഗ്മരെ പറഞ്ഞു.

അടുത്തിടെയാണ് 8,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഇത്രയും തുക പോലും ഇയാള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ മോര്‍ഫ് ചെയ്ത ഉടിപ്പില്ലാത്ത ചിത്രങ്ങള്‍ കേരളത്തിലെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തെന്നും തുടര്‍ന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നും ബന്ധുവായ പരാതിക്കാരനും ആരോപിച്ചു. പ്രാഥമിക അന്വേഷണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ‘വായ്പ തുക ലഭിക്കാതിരുന്നിട്ടും യുവാവിന് എങ്ങനെ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’ – ഇന്‍സ്പെക്ടര്‍ വാഗ്മരെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...