വിദ്യാര്‍ഥി സൗഹൃദ പഞ്ചായത്ത് ; പ്രമാടം ഗ്രാമപഞ്ചായത്തിൽ പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എ കെ ബാലന്‍ മാഷിന്റെ പരിശീലനമാണ് സംഗീതത്തില്‍. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകള്‍. കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമര്‍ചിത്രം വരച്ചുനല്‍കിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകള്‍ ചിത്രരചന അഭ്യസിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ് എന്നിവയിലാണ് പരിശീലനം. ജി എല്‍ പി എസ് ളാക്കൂറില്‍ കുട്ടികളാണ് ചുമര്‍ചിത്രം ഒരുക്കിയത്. മാസത്തില്‍ അഞ്ച് ക്ലാസുകള്‍വീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്. പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂര്‍ എന്നിവിടങ്ങളിലെ സ്‌കുളുകളിലാണ് പഠനവേദികള്‍.

കുട്ടിയുടെ താല്പര്യങ്ങള്‍, ജന്മവാസനകള്‍, സ്വഭാവം എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് ഓരോ മേഖലയിലേക്കുമുള്ള തിരഞ്ഞെടുപ്പ്. കലയും സര്‍ഗാത്മകതയും സമൃദ്ധമായ പഠനഅവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. സമഗ്ര വ്യക്തിത്വവളര്‍ച്ച പരിപോഷിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു. എല്ലാ തലങ്ങളിലുമുള്ള സിലബസില്‍ കലയും കരകൗശലവും ഉള്‍പ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല. ഏകാഗ്രതയോടയുള്ള പഠനം പൂര്‍ണമാക്കുന്നതിനായി മുടങ്ങാതെ പ്രഭാതഭക്ഷണം നല്‍കിവരുന്നു. അഞ്ചു പ്രൈമറിസ്‌കൂളുകളിലുമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ വ്യത്യസ്ത വിഭവങ്ങള്‍ ഉറപ്പാക്കുന്ന മെനുവാണുള്ളത്. പഞ്ചായത്ത് തന്നെയാണ് ഇക്കാര്യത്തിലും കണിശതപുലര്‍ത്തുന്നത്. ശാസ്ത്രപഠനത്തിനായി ലാബിലേക്കാവശ്യമായ ഉപകരണങ്ങളും എല്ലാ സ്‌കൂളുകള്‍ക്കുമായി ഗ്രാമപഞ്ചായത്ത് നല്‍കി. കായിക പരിശീലനത്തിനായുള്ളവ നല്‍കുന്നതിനുള്ള പദ്ധതിപ്രവര്‍ത്തനം അവസാന ഘട്ടത്തിലുമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...