സഹപാഠിയുടെയും സഹോദരൻ്റെയും ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ക്ലാസ് മുറിയിൽ പേന കൊണ്ട് കുത്തിയെന്ന പേരിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. സഹപാഠിയുടെയും സഹോദരൻ്റെയും ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മീററ്റിലെ മവാനയിലുള്ള കൃഷക് ഇന്റർ കോളേജിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. അസിം എന്ന വിദ്യാർത്ഥിയെയാണ് സഹപാഠിയായ ഡാനിഷും ഇയാളുടെ സഹോദരനും ചേർന്ന് ആക്രമിച്ചത്. കത്തി കൊണ്ടുള്ള കുത്തിൽ ഇയാളുടെ ബാഗ് കീറി. ക്രൂരമർദനത്തിനിരയായ അസിമിൻ്റെ ശരീരമാസകലം പരിക്കേറ്റു. ബുധനാഴ്‌ച ക്ലാസ് മുറിയിൽ വെച്ച് അസിം പേന കൊണ്ട് ഡാനിഷിൻ്റെ ഷർട്ടിൽ വരഞ്ഞുവെന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ ചൊല്ലി ക്ലാസ് മുറിയിൽ വെച്ച് തന്നെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഡാനിഷ് അസിമിനെ മർദ്ദിച്ചുവെന്നാണ് ആരോപണം.

പിന്നീട് ഉച്ചഭക്ഷണ സമയത്ത് അസിം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഡാനിഷ് സഹോദരനൊപ്പം വന്ന് മർദിക്കുകയായിരുന്നു. കോളേജിലെ കഫെക്ക് സമീപത്ത് വെച്ചാണ് ഈ സംഭവം. കഫെയിൽ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞു. കണ്ട് നിന്ന വിദ്യാർത്ഥികളും കഫെയിലുണ്ടായിരുന്നവരും ചേർന്നാണ് അസിമിനെ അക്രമികളിൽ നിന്ന് രക്ഷിച്ചത്. ടയർ മുറിക്കുന്ന കത്തികളുമായാണ് ഇരുവരും അസിമിനെ ആക്രമിച്ചതെന്നാണ് വിവരം. ഇത്തവണ രക്ഷപെട്ടെന്ന് കരുതി അടുത്ത തവണ രക്ഷപെടില്ലെന്ന് അക്രമികൾ അസിമിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അസിമിൻ്റെ അമ്മ സംഭവത്തിൽ പോലീസിന് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്യണമെന്നും വൈദ്യപരിശോധന നടത്തണമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മവാന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...