വിദ്യാര്‍ത്ഥിയെ അപമാനിച്ചു : വിക്ടോറിയ കോളേജില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വിക്ടോറിയ കോളേജില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകന്‍ അപമാനിച്ചതായി പരാതി. കൊമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു. രണ്ടാം വര്‍ഷ ബി കോം ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയെ ഡോ എം ബിനു കുര്യന്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

കുട്ടിയുടെ അമ്മ ക്യാംപസിലെത്തിയ സമയത്താണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചതെന്നാണ് പരാതിയില്‍ ഉള്ളത്. ‘ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിക്ക് സ്‌ക്രൈബിനെ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളേജിലെത്തിയ സമയത്ത് ഈ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുള്‍പ്പെടെ അധ്യാപകന്‍ ചോദിച്ചു. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം. നിയമാധ്യാപകനാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാത്തത് എന്നത് യുക്തിരഹിതമാണെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....