കനത്ത ചൂട് : പത്തനംതിട്ടയില്‍ വിദ്യാര്‍ഥിനിക്ക് സൂര്യാഘാതമേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ വിദ്യാര്‍ഥിനിക്ക് സൂര്യാഘാതമേറ്റു. കല്ലറക്കടവ് സ്വദേശിനി അമല പ്രേമിനാണ് സൂര്യാഘാതമേറ്റത്‌. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ എത്തിയപ്പോഴാണ് അമലയ്ക്ക് ഇടത് കയ്യില്‍ പൊള്ളലേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ച വിദ്യാര്‍ഥിനിക്ക് പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു. അമല വലത് കയ്യില്‍ സണ്‍ സ്ലീവ് ധരിച്ചിരുന്നു എങ്കിലും ഇടത് കയ്യില്‍ ധരിച്ചിരുന്നില്ല. ഇടത് കയ്യില്‍ രണ്ട്‌ ദിവസം മുന്‍പ് വെയിലേറ്റ് ചുവന്നിരുന്നതായും പ്രഥമ ശുശ്രൂഷ ചെയ്തിരുന്നതായും അമല പറയുന്നു. ഇടതുകയ്യില്‍ വെയില്‍ ശക്തമായി പതിച്ചതോടെ ഈ ഭാഗം കൂടുതല്‍ പൊള്ളുകയായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനുഭപ്പെടുന്നത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊതു ജനങ്ങള്‍ക്കായി കര്‍ശന നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ കൊടും ചൂടില്‍ പൊതു  ഇടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...