കാട് മൂടി കോഴഞ്ചേരി ജില്ലാ ആശുപത്രി റോഡ്‌ – പാമ്പ് ഭീതിയില്‍ കാല്‍നട യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിലെ നൂറുകണക്കിന് രോഗികള്‍ ദിവസവും വന്നുപോകുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് മുമ്പിലെ റോഡിന്റെ വശങ്ങള്‍ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി. തിരക്കുള്ള റോഡിന് പൊതുവേ വീതി കുറവായതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് കാടുകയറി കിടക്കുന്ന ഭാഗത്തേക്ക് നീങ്ങി നില്‍ക്കേണ്ടതായി വരുന്നു. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയോട് ചേര്‍ന്നാണ് കാട് കയറി കിടക്കുന്നത്. ഈ കല്ലുകളുടെ വിടവുകള്‍ക്ക് ഇടയില്‍ പാമ്പിനും മറ്റ് ഇഴജന്തുകള്‍ക്കും കയറി ഇരിക്കാന്‍ സൗകര്യവുമുണ്ട്.

രാത്രി സമയങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചം കുറവുള്ളതും അപകടഭീതി വര്‍ധിപ്പിക്കുന്നു. ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കായി രാത്രിയില്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ഈ കാടുകള്‍ക്ക് അടുത്ത് കൂടി വേണം നടന്നു പോകുവാന്‍. ഈ സമയം റോഡില്‍ തിരക്ക് കുറവായതിനാല്‍ നടന്നുപോകുന്നവര്‍ക്ക് പാമ്പ് കടിയേറ്റാല്‍ ആരും അറിയുകയുമില്ല. നിരവധി തവണ ഈ വിഷയം നാട്ടുകാര്‍ അധികാരികള്‍ക്ക് മുന്‍പില്‍ എത്തിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...