മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികചൂഷണം ചെയ്തെന്ന് പരാതിയില്‍ രണ്ട് അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചാലിശ്ശേരി : മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികചൂഷണം ചെയ്തെന്ന് പരാതിയില്‍ രണ്ട് അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികചൂഷണം ചെയ്തെന്നാണ് കേസ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയിയില്‍ നീലഗിരി സ്വദേശി ഇര്‍ഷാദ് അലി (29), വാവനൂര്‍ സ്വദേശി ഫസല്‍ (23) എന്നിവരെ ചാലിശ്ശേരി പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റുചെയ്തു.

ഒമ്പതാംക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ അസ്വാഭാവികപെരുമാറ്റവും മോശമായ മാനസികാവസ്ഥയും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാര്‍ത്ഥി വേറൊരു അദ്ധ്യാപകനെതിരെയും ആരോപണമുന്നയിച്ചു. തുടര്‍ന്ന്, മാതാപിതാക്കള്‍ കൊടുത്ത പരാതിയില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

ഇര്‍ഷാദ് അലിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് വാവനൂര്‍ സ്വദേശി ഫസലിനെ പോലീസ് അറസ്റ്റുചെയ്തത്. തമിഴ്‌നാട് നീലഗിരിയില്‍നിന്നാണ് ഇര്‍ഷാദ് അലിയെ പോലീസ് പിടികൂടിയത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്‌പി.യുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ചയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...