ശിശുദിനാഘോഷത്തില്‍ ആവേശം നിറച്ച് ജില്ലയിലെ വിദ്യാർഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശുദിനാഘോഷത്തില്‍ ആവേശം നിറച്ച് പത്തനംതിട്ട  സ്‌കൂള്‍ വിദ്യാർഥികള്‍. പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർഥിനി നെഹ്സീന കെ. നദീർ ഉദ്ഘാടനംചെയ്തു. കുട്ടികളുടെ സ്പീക്കർ കൊടുമൺ സെന്റ് പീറ്റേഴ്സ് യു.പി.എസിലെ വിദ്യാർഥിനി അൽക്കാ മേരി ബിജു അധ്യക്ഷതവഹിച്ചു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ശിശുദിന സന്ദേശം നൽകി. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. ടി.കെ.ജി. നായർ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. കലഞ്ഞൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥിയായ വി. നിരഞ്ജൻ, ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ എൽ. ജിതാ ലക്ഷ്മി, ചൂരക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ വിദ്യാർഥിയായ സോജു സി.ജോസ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാർ, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോൺ, ട്രഷറർ ആർ. ഭാസ്‌കരൻ നായർ, എക്സിക്യൂട്ടീവ് അംഗം കെ.ജയകൃഷ്ണൻ, അംഗങ്ങളായ കലാനിലയം രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാതല ശിശുദിനാഘോഷത്തിന് തുടക്കമിട്ട് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പതാക ഉയർത്തി. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ശിശുദിനഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, എൻ.സി.സി., സ്‌കൗട്ട്, എസ്.പി.സി. കേഡറ്റുമാർ, ജെ.ആർ.സി. അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....